ADVERTISEMENT

നേമം (തിരുവനന്തപുരം) ∙ സ്മാർട് സിറ്റി പദ്ധതി നടത്തിപ്പിൽ വീഴ്ച വരുത്തിയ കരാറുകാരനെ പിരിച്ചുവിട്ടതിൽ ചിലർക്കു പൊള്ളിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അവരുടെ ദേഹത്തെ ആ പൊള്ളൽ ഇതുവരെ ഉണങ്ങിയിട്ടില്ല. അതാണ് ചില ഭാഗത്തുനിന്നു വാർത്തകളും അഭിപ്രായങ്ങളും ഉയർന്നതെന്നും മന്ത്രി പറ‍ഞ്ഞു. സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ ജനങ്ങളെ തടങ്കലിലാക്കുന്നുവെന്ന് കോർപറേഷൻ വികസന സമിതി യോഗത്തിൽ മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചിരുന്നു. ഇതിനു പരോക്ഷമായ മറുപടിയാണ് മന്ത്രിയുടേത്. മൂന്നും നാലും വർഷമായി നഗരത്തിലെ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതിനെ മേയർ ആര്യ രാജേന്ദ്രനെ വേദിയിലിരുത്തിയാണ് കടകംപള്ളി വിമർശിച്ചത്. 

English Summary:

PA Mohammed Riyas said that some people are angry with dismissal of the contractor who failed in the implementation of Smart City project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com