ADVERTISEMENT

തിരുവനന്തപുരം ∙ യാത്രയിൽ ഗവർണറുടെ വാഹനത്തിന്റെ മുന്നിലും പിന്നിലും സിആർപിഎഫിന്റെ സുരക്ഷാവാഹനമായിരിക്കും ഇനി മുതൽ. രാജ്ഭവനിൽ ചേർന്ന സിആർപിഎഫിന്റെയും കേരള പൊലീസിന്റെയും ഉന്നതതല യോഗത്തിലാണ് തീരുമാനം.

ബാക്കി സുരക്ഷാപദ്ധതി സിആർപിഎഫും സിറ്റി പൊലീസ് കമ്മിഷണറുടെ സംഘവും ചേർന്നു തീരുമാനിക്കും. കേരള പൊലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സുരക്ഷയാണ് ഏർപ്പെടുത്തുക. ഗവർണറുടെ ചുറ്റും ഏറ്റവും അടുത്തുള്ള മേഖലയിലെ സുരക്ഷയാണ് സിആർപിഎഫിന്റെ നിയന്ത്രണത്തിലാക്കുക. യാത്രാറൂട്ട്, പൈലറ്റ് വാഹനം, യോഗ സ്ഥലത്തെ സുരക്ഷ എന്നിവയൊക്കെ കേരള പൊലീസിന്റെ ചുമതലയായിരിക്കും.

English Summary:

CRPF is now in front and behind Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com