ADVERTISEMENT

തിരുവനന്തപുരം ∙ കോക്കകോള കമ്പനി പ്രവർത്തിച്ചിരുന്ന പ്ലാച്ചിമടയിലെ ദുരിതബാധിതർക്കു നഷ്ടപരിഹാരം നൽകാൻ വീണ്ടും നിയമനിർമാണം നടത്തുന്ന കാര്യം സർക്കാർ പരിശോധിച്ചു വരികയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. നഷ്ടപരിഹാരം നൽകുന്നതിനു മുഖ്യമന്ത്രി തലത്തിൽ അവലോകനയോഗം നടത്തിയിരുന്നു. വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഉപക്ഷേപത്തിനു മറുപടി നൽകിയ മന്ത്രി പറഞ്ഞു. 

നിയമസഭ പാസാക്കിയ നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ രണ്ടു തവണ കേന്ദ്രം നിരസിച്ചിട്ടും സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്ത പ്രശ്നം മലയാള മനോരമ ‘എന്തായി’ കോളത്തിൽ കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നു പ്രതിപക്ഷ നേതാവ് പ്ലാച്ചിമട കോക്കകോള വിരുദ്ധ സമരസമിതി നേതാക്കളുമായി ചർച്ച നടത്തി. നേരത്തെ പാസാക്കിയ ബില്ലിലെ പോരായ്മകൾ ഒഴിവാക്കി നഷ്ടപരിഹാരം നൽകാനാകുന്ന തരത്തിൽ പുതിയ നിയമനിർമാണം നടത്തണമെന്നാണു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. 

2000ൽ പ്ലാച്ചിമടയിൽ ആരംഭിച്ച കോക്കകോള കമ്പനി പ്രകൃതിചൂഷണം നടത്തുകയാണെന്ന പരാതിയെത്തുടർന്ന് 2004ൽ അടച്ചുപൂട്ടിയെങ്കിലും കമ്പനി മൂലമുണ്ടായ പരിസ്ഥിതി ചൂഷണത്തിൽ അർഹമായ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ആദിവാസികളും കർഷകരും സമരം തുടരുകയാണ്.

English Summary:

Minister Roshy Augustine on compensation for Plachimada Victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com