ഉമ്മൻ ചാണ്ടിയുടെ ആഗ്രഹംപോലെ ഏവർക്കും സഹായമെത്തിക്കും: ഹസൻ

Mail This Article
കോട്ടയം ∙ ഉമ്മൻ ചാണ്ടി ആഗ്രഹിച്ചതു പോലെ എല്ലാവർക്കും സഹായമെത്തിക്കാനാണ് ഉമ്മൻ ചാണ്ടി സ്മൃതികേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നു ജനശ്രീ സുസ്ഥിര വികസന മിഷൻ ചെയർമാൻ എം.എം.ഹസൻ. ജനശ്രീയുടെ 18–ാം വാർഷികവും ഉമ്മൻ ചാണ്ടി സ്മൃതിസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനശ്രീ തുടങ്ങിയ കാലത്തുതന്നെ പാവങ്ങളെ സഹായിക്കാൻ നടപടി വേണമെന്ന് ഉമ്മൻ ചാണ്ടി നിർദേശിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിത്യസ്മാരകമായി സ്മൃതികേന്ദ്രം മാറുമെന്നും ഹസൻ പറഞ്ഞു. ജനശ്രീ സെക്രട്ടറി ബി.എസ്.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനശ്രീയുടെ നേതൃത്വത്തിൽ തുടങ്ങുന്ന ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും വെബ്സൈറ്റ് പ്രകാശനവും ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ നിർവഹിച്ചു.
വിവിധ സെഷനുകളിലായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ, പി.എ.സലീം, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മൻ, എം.ജി.പുഷ്പാകരൻ, നവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു.തോമസ്, എം.ആർ.തമ്പാൻ, സാബു മാത്യു, കെ.സി.നായർ, വിതുര ശശി, എ.ഷാനവാസ് ഖാൻ, എഴുകോൺ നാരായണൻ, പുറക്കാട് ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീധനവിരുദ്ധ സമ്മേളനത്തിൽ എഴുത്തുകാരൻ എസ്.ഹരീഷ് മുഖ്യാതിഥിയായി. ജനശ്രീ സംസ്ഥാന ട്രഷറർ മേരി കുര്യൻ അധ്യക്ഷത വഹിച്ചു. നിഷ സോമൻ, ജയ ശ്രീകുമാർ, നദീറ സുരേഷ്, സൂസൻ മാത്യു എന്നിവർ പ്രസംഗിച്ചു.
