ADVERTISEMENT

കാട്ടുമൃഗങ്ങളെ മയക്കുവെടി വച്ചു പിടികൂടുക എന്നതു പരിചയസമ്പന്നരായ വെറ്ററിനറി ഡോക്ടർമാർ അതീവ വിദഗ്ധമായി ചെയ്യേണ്ട ജോലിയാണ്. ചെറിയ പാളിച്ച മൃഗത്തിന്റെ ജീവനെടുത്തേക്കാം. മയക്കുവെടി വച്ചു കാട്ടുമൃഗങ്ങളെ പിടിക്കുമ്പോൾ പ്രാഥമികമായി രണ്ടു ഘടകങ്ങളാണു പരിഗണിക്കുക. ഒന്ന്: മൃഗത്തിനു വരാവുന്ന അപകടം. രണ്ട്: ടീമിലെ അംഗങ്ങളുടെ സുരക്ഷ. മൃഗത്തിന്റെ പ്രകൃതവും സ്വഭാവവും മനസ്സിലാക്കി വേണം മരുന്നിന്റെ അളവു തീരുമാനിക്കാൻ.

മയക്കുവെടിയേറ്റ മൃഗം താഴെ വീഴാതെ ‘സ്റ്റാൻഡിങ്’ സെഡേഷനാണ് വണ്ടിയിൽ കയറ്റാൻ ആവശ്യമുള്ളത്. സാധാരണ 500–600 മില്ലി ഗ്രാം മരുന്ന് ആണ് ആദ്യ ഡോസിൽ നൽകുക. മൃഗത്തെ നിരീക്ഷിച്ച ശേഷം വീണ്ടും നൽകേണ്ട ഡോസിന്റെ അളവു തീരുമാനിക്കണം. മയങ്ങിയില്ലെങ്കിൽ രണ്ടോ മൂന്നോ തവണ ചെറിയ ഡോസിൽ മരുന്നു വീണ്ടും നൽകേണ്ടി വരും.

ഏതാനും ദിവസം മൃഗത്തെ നിരീക്ഷിച്ചാൽ മാത്രമേ അതിന്റെ ആരോഗ്യം സംബന്ധിച്ചു ധാരണ കിട്ടൂ.  പ്രദേശത്തെ സ്ഥിതിയും മനസ്സിലാക്കണം. മൃഗത്തിന്റെ ഇനം, ആരോഗ്യം, ഗർഭാവസ്ഥ, പ്രായം, വലുപ്പം, ആൺപെൺ വകഭേദം, കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ ഡോസ് തീരുമാനിക്കുന്നതിൽ നിർണായകമാണ്. മയങ്ങിയ ശേഷം ശരീരത്തിന്റെ അവസ്ഥ, ശരീരോഷ്മാവ്, നിർജലീകരണം, മുറിവുകൾ, അണുബാധയുള്ള മുറിവുകൾ, നീർക്കെട്ട്, കണ്ണിന്റെയും പാദങ്ങളുടെയും ആരോഗ്യം എന്നിവ പരിശോധിച്ച്  ചികിത്സ ലഭ്യമാക്കിയ ശേഷം മാത്രമേ ദൂരേക്കു കടത്താവൂ.

English Summary:

Experience is important while darting tranquilizer shot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com