ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സിലബസ് സ്കൂളുകളിൽ കഴിഞ്ഞ 3 വർഷത്തിനിടെ 1,21,464 കുട്ടികൾ കുറഞ്ഞു. ഈ അധ്യയന വർഷം മാത്രം മുൻ വർഷത്തെക്കാൾ 85,748 കുട്ടികൾ കുറഞ്ഞെന്നും നിയമസഭയിൽ വച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരള സിലബസ് പഠിപ്പിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കണക്കാണിത്. 

കേരള സിലബസ് പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളിൽ – സർക്കാർ, എയ്ഡഡ് സ്കൂളുകൾ –  മുൻ വർഷത്തെക്കാൾ ഇത്തവണ കുറഞ്ഞത് 94,639 പേരാണ്. 49,460 പേർ സർക്കാർ സ്കൂളുകളിലും 45,179 പേർ എയ്ഡഡ് സ്കൂളുകളിലും കുറഞ്ഞു. ഇതേസമയം അൺ എയ്ഡഡ് സ്കൂളുകളിൽ മുൻ വർഷത്തെക്കാൾ 8891 കുട്ടികൾ കൂടി. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നതായുള്ള സർക്കാർ അവകാശവാദത്തിനു വിരുദ്ധമാണു കണക്ക്. 

കൊഴിഞ്ഞുപോക്ക് തുടരുന്നു

കഴിഞ്ഞ അധ്യയന വർഷം സർക്കാർ സിലബസ് സ്കൂളുകളിൽ നിന്ന് 2944 വിദ്യാർഥികൾ പ്രവേശനം നേടിയ ശേഷം കൊഴിഞ്ഞു പോയി. ഇതിൽ 355 പേർ പട്ടികവർഗത്തിലും 236 പേർ പട്ടികജാതിയിലും പെട്ടവരാണ്.

English Summary:

More than one lakh students reduced in kerala syllabus schools in the last three years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com