ADVERTISEMENT

പാലക്കാട് ∙ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച സ്കൂൾ വിദ്യാർഥികളുടെ ബാലപാർലമെന്റ് സിപിഎം പരിപാടിയാക്കി മാറ്റി. കുട്ടികളെ എത്തിച്ചതു പാർട്ടിയുടെ സംഘടനയായ ബാലസംഘത്തിന്റെ കൊടിയും ബാനറും വച്ച വാഹനത്തിൽ. പാലക്കാട് ജില്ലയിലെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചതു ബാലസംഘം പ്രവർത്തകനാണ്.

യുപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളെ ജനാധിപത്യത്തിലെ നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്നതിനായി ബാലപാർലമെന്റ് നടത്തുന്നതിനെക്കുറിച്ചു പല സ്കൂളുകളിലും അറിയിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ശിശുക്ഷേമ സമിതി ഓരോ പ്രദേശത്തുനിന്നും കുട്ടികളെ കണ്ടെത്തിയെന്നാണ് അധികൃതരുടെ വിശദീകരണം.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, പ്രധാനമന്ത്രിയുടെ നന്ദിപ്രമേയം, അടിയന്തര പ്രമേയം, വോക്കൗട്ട് ഉൾപ്പെടെയുള്ള പാർലമെന്റ് സമ്മേളന നടപടികൾ കുട്ടികൾ അവതരിപ്പിച്ചെങ്കിലും മുഴങ്ങിക്കേട്ടതു മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേട്ടങ്ങൾ മാത്രമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ നടന്ന സംസ്ഥാന പരിപാടിയും മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്ന വേദിയാക്കിയെന്ന് ആരോപണമുണ്ട്. കേരളം നമ്പർ വൺ ആണെന്നും കേന്ദ്രം കേരളത്തിന് ഒന്നും തരുന്നില്ലെന്നുമുള്ള നിലപാടും ആവർത്തിച്ചു. ഉദ്യോഗസ്ഥരെ ഒഴിവാക്കി സിപിഎം നേതാക്കളാണു പരിപാടിക്കു നേതൃത്വം നൽകിയത്. സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കണമെന്നു സ്കൂളുകളിൽ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകർ സ്ഥലത്തെത്തിയെങ്കിലും ചുമതലകൾ ലഭിക്കാതിരുന്നതിനാൽ ചിലർ മടങ്ങിപ്പോയതായും വിവരമുണ്ട്.

English Summary:

Only 'CPM members' in Child Welfare Committee Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com