ADVERTISEMENT

കൊച്ചി ∙ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കായി കൊച്ചി കോർപറേഷൻ നിർമിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിനിടെ, ജിയുടെ കവിതകളിലെ വരികൾ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയൻ. ‘അഴിമുഖത്ത്’, ‘ചന്ദനക്കട്ടിൽ’ എന്നീ കവിതകളിലെ വരികളാണു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ കടന്നുവന്നത്.

ഈ നാടിന്റെ യശസ്സ് ഉയർത്തുന്ന പല മാതൃകളിലൂടെ കേരളം ഇന്നു ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന കാലമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മഹാകവി ജി മുൻകൂട്ടി കണ്ടിരിക്കാം. ഇല്ലെങ്കിൽ ‘ഹാ, വരും, വരും, നൂനമദ്ദിനമെൻ നാടിന്റെ നാവനങ്ങിയാൽ ശ്രദ്ധിക്കും ലോകമാകെ...’ (അഴിമുഖത്ത്) എന്ന് അദ്ദേഹം എഴുതുമായിരുന്നില്ലല്ലോ.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരള മാതൃക ഇന്നു ലോകം പഠിക്കുന്നു. കവി പറഞ്ഞത് ഇന്നു യാഥാർഥ്യമാണ്. കേരളത്തിന്റെ നാവനങ്ങിയാൽ ലോകം ശ്രദ്ധിക്കുന്ന കാലം വന്നിരിക്കുന്നു– മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥിതിയുടെ അനീതിയെ എതിർത്ത ഉൽപതിഷ്ണുവായ കവി കൂടിയായിരുന്നു അദ്ദേഹമെന്നു ‘ചന്ദനക്കട്ടിൽ’ എന്ന കവിതയിലെ ജന്മിത്വത്തിനെതിരെയുള്ള ‘നെല്ലും പണവും കുമിഞ്ഞവർക്ക് കൊല്ലും കൊലയും കുലാധികാരം...’ എന്നീ വരികൾ ചൊല്ലി മുഖ്യമന്ത്രി പറഞ്ഞു. 

English Summary:

Chief Minister Pinarayi Vijayan recited G. Shankarakurup's poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com