ADVERTISEMENT

കൊട്ടാരക്കര (കൊല്ലം) ∙ സോളർ ഗൂഢാലോചന കേസിൽ വിചാരണ ആരംഭിക്കുന്നതിനും കുറ്റപത്രം തയാറാക്കുന്നതിനും മുന്നോടിയായി കൂടുതൽ തെളിവുകളും സാക്ഷിപ്പട്ടികയും നൽകാൻ കൂടുതൽ സമയം തേടി വാദി ഭാഗം. അടുത്ത മാസം 20 വരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി സമയം അനുവദിച്ചു. അന്നു കേസ് വീണ്ടും പരിഗണിക്കും. സോളർ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തി 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ.സുധീർ ജേക്കബ് ഫയൽ ചെയ്ത കേസിലാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ 8 പേരുടെ മൊഴി നേരത്തേ കോടതി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോഴാണ് തെളിവുകളും സാക്ഷിപ്പട്ടികയും നൽകാൻ കോടതി നിർദേശിച്ചത്. കേസിലെ ഒന്നാം പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരിക്കും രണ്ടാം പ്രതി മന്ത്രി കെ.ബി.ഗണേഷ്കുമാറിനും വേണ്ടി അഭിഭാഷകർ ഹാജരായി. കേസിലെ പരാതിക്കാരൻ അഡ്വ.സുധീർ ജേക്കബിനു വേണ്ടി അഡ്വ.ജോളി അലക്സ് ഹാജരായി.

English Summary:

Prosecution seeks more time in Solar conspiracy case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com