ADVERTISEMENT

തളിപ്പറമ്പ് (കണ്ണൂർ) ∙ സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ ഇത്തവണയും സ്വപ്ന കോടതിയിൽ ഹാജരായില്ല. തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഇന്ന് കേസ് പരിഗണിച്ചെങ്കിലും കോടതി അയച്ച സമൻസ് സ്വപ്ന സ്വീകരിക്കാതെ മടങ്ങുകയായിരുന്നു. പ്രസ്തുത വിലാസത്തിൽ സ്വപ്ന താമസമില്ലെന്നു കാണിച്ചാണു സമൻസ് മടങ്ങിയത്. രണ്ടാം പ്രതി വിജേഷ് പിള്ള അഭിഭാഷക‍ൻ വഴി അവധി അപേക്ഷ നൽകി. 

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കാൻ എം.വി.ഗോവിന്ദൻ വിജേഷ് പിള്ള വഴി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സമൂഹ മാധ്യമത്തിലൂടെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് എം.വി.ഗോവിന്ദൻ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ അഭിഭാഷകനായ നിക്കോളാസ് ജോസഫ് മുഖേനെ പരാതി നൽകിയത്. കേസ് 28 നു വീണ്ടും പരിഗണിക്കും. 

English Summary:

Swapna Suresh did not appear in court on Defamation case filed by MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com