ADVERTISEMENT

തിരുവനന്തപുരം ∙ കാസർകോട്, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി 5 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. ‘കനിവ്’ പദ്ധതിക്കു കീഴിൽ 315 ആംബുലൻസുകൾക്കുവേണ്ടി 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ തുടങ്ങിയവയുടെ നിയന്ത്രണത്തിനു 11.93 കോടി രൂപ നീക്കിവച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങൾക്ക് 24.88 കോടി രൂപയും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 401.24 കോടി രൂപയും ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് 21.08 കോടി രൂപയും അനുവദിക്കും. 

മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, തിരുവനന്തപുരം കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് എന്നിവയുടെ വികസനത്തിന് 217.40 കോടി രൂപ നൽകും. ജില്ലാ ആശുപത്രികളിൽ 100, 50 കിടക്കകൾ വീതവും മെഡിക്കൽ കോളജുകളിൽ 50 കിടക്കകളും ഉള്ള ബ്ലോക്കുകൾ നിർമിക്കാനുള്ള പിഎം ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 25 കോടി രൂപ വകയിരുത്തി. ഇതിന് 37.50 കോടി രൂപയാണു കേന്ദ്ര വിഹിതം. 

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.60 കോടി രൂപ നൽകും. ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും 10 കോടി രൂപ നൽകും.

മറ്റു പ്രഖ്യാപനങ്ങൾ:

∙ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് 9.88 കോടി.

∙ ഇ-ഹെൽത്ത് പദ്ധതിക്ക് 27.60 കോടി.

∙ റീജനൽ ലബോറട്ടറികളും പത്തനംതിട്ടയിലെ ജില്ലാ ലബോറട്ടറിയും നവീകരിക്കുന്നതിന് 7 കോടി.

∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജിക്കൽ റോബട്ട് സ്ഥാപിക്കുന്നതിന് 29 കോടി.

∙ മെഡിക്കൽ കോളജ് ആശുപത്രികളിലെ മാലിന്യ സംസ്കരണ പദ്ധതിക്ക് 13 കോടി.

∙ കോഴിക്കോട്, കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ അർബുദ ചികിത്സാ ഉപകരണങ്ങൾ വാങ്ങുന്നതിന് 14 കോടി.

∙ തൃശൂർ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സ്ട്രോക് സെന്ററുകൾ സ്ഥാപിക്കുന്നതിന് 3.50 കോടി.

∙ കേരളത്തിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളജിൽ മൂലകോശ/അസ്ഥിമജ്ജ മാറ്റി വയ്ക്കൽ ചികിത്സ നടത്താൻ 1.50 കോടി.

∙ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സ്പോർട്സ് ഇൻജുറി ട്രീറ്റ്മെന്റ് ഡിവിഷനും സ്പോർട്സ് പെർഫോമൻസ് ഇംപ്രൂവ്മെന്റ് ഡിവിഷനും സ്ഥാപിക്കുന്നതിന് ഒരു കോടി.

∙ മലബാർ കാൻസർ സെന്ററിന് 28 കോടി; കൊച്ചിൻ കാൻസർ റിസർച് സെന്ററിന് 14.50 കോടി.

∙ ദേശീയ ആയുഷ് മിഷൻ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതമായി 15 കോടി.

∙ ഹോമിയോപ്പതി ആരോഗ്യ പരിരക്ഷ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് 6.89 കോടി.

English Summary:

Kerala Budget: Five new nursing colleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com