ADVERTISEMENT

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയിൽ അറിയിച്ചു. ലൈസൻസില്ലാതെ എങ്ങനെയാണു പാർക്ക് പ്രവർത്തിക്കുന്നതെന്നും വിശദീകരണം നൽകണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി നാളെ വീണ്ടും പരിഗണിക്കും. 

പാർക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നെന്നും എന്നാൽ അനുബന്ധ രേഖകളിൽ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് അറിയിച്ചു. തിരുത്തി നൽകാൻ നിർദേശിച്ചിരുന്നു.  പാർക്ക് പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിനോടു വിശദീകരണം തേടിയത്.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച പിവിആർ നേച്ചർ ഒ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി.രാജൻ നൽകിയ ഹർജിയാണു പരിഗണിക്കുന്നത്. സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നും ലൈസൻസില്ലെന്നുമുള്ള വിവരാവകാശ രേഖയാണ് ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയത്.

English Summary:

PV Anvar MLA's park at Kakkadampoyil has no license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com