ADVERTISEMENT

തിരുവനന്തപുരം ∙ ഭക്ഷ്യ വകുപ്പിനു വേണ്ടത്ര പണം അനുവദിച്ചിട്ടില്ലെന്ന പരിഭവം മന്ത്രി ജി.ആർ.അനിലിനുണ്ടെങ്കിലും അതിന് അടിസ്ഥാനമില്ലെന്ന നിലപാടിൽ ധനവകുപ്പ്. വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു മാത്രം 1,721 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നാണു ധനവകുപ്പിന്റെ കണക്ക്.

ബജറ്റിനൊപ്പമുള്ള ധനാഭ്യർഥനകളുടെ സ്റ്റേറ്റ്മെന്റിൽ വിവിധ ഇനങ്ങളിലായി സപ്ലൈകോയ്ക്കു നൽകുന്ന പണം കൃത്യമായി പറയുന്നുണ്ട്. എന്നാൽ, ബജറ്റ് പ്രസംഗത്തിൽ ഇതു പ്രഖ്യാപനമായി വന്നില്ല. അതിനാൽ തന്റെ വകുപ്പിനു പണം കിട്ടിയില്ലെന്നു മന്ത്രി തെറ്റിദ്ധരിച്ചതാകാമെന്നാണു സൂചന. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുപോലും പണം അനുവദിച്ചിട്ടില്ലെന്നു പരിഭവിച്ചാണ് മന്ത്രി ജി.ആർ.അനിൽ ധനമന്ത്രിക്കു കൈകൊടുക്കാതെ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

English Summary:

Finance Department said that crores has been allocated to Supplyco

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com