ADVERTISEMENT

ന്യൂഡൽഹി ∙ എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ മേയ് 1, 2 തീയതികളിൽ അന്തിമവാദം കേൾക്കുമെന്നു വ്യക്തമാക്കി സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്തുകൊണ്ടുള്ളതുൾപ്പെടെയുള്ള ഹർജികളാണു സുപ്രീം കോടതിയിലുള്ളത്. 

കേസ് പരിഗണിക്കുന്നതിൽ സിബിഐ താൽപര്യം കാണിക്കുന്നില്ലെന്ന് ഹർജിക്കാരിൽ ഒരാളായ വി.എം.സുധീരന്റെ അഭിഭാഷകർ ആരോപിച്ചു. എന്നാൽ, കേസ് വീണ്ടും മാറ്റിവയ്ക്കുന്നുവെന്ന് കോടതി വ്യക്തമാക്കിയ ഘട്ടത്തിൽ, എത്രയും വേഗം പരിഗണിക്കണമെന്ന നിലപാട് സിബിഐ അറിയിച്ചു.

ജൂലൈ 10നു പരിഗണിക്കാമെന്ന് ആദ്യം വ്യക്തമാക്കിയ ജസ്റ്റിസ് സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് സിബിഐയുടെ കൂടി അഭ്യർഥന പരിഗണിച്ച് കേസ് മേയ് ഒന്നിലേക്ക് ലിസ്റ്റ് ചെയ്തു. തുടർച്ചയായി 2 ദിവസം വാദം കേൾക്കാനുള്ള ബെഞ്ചിന്റെ സൗകര്യം കൂടി പരിഗണിച്ചാണ് മേയ് 1 നിശ്ചയിച്ചതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് വരാനിരിക്കുന്നതിനാൽ ഈ തീയതിക്കു രാഷ്ട്രീയ പ്രാധാന്യവും കൈവന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാത്തതിനാൽ കേരളത്തിലെ വോട്ടെടുപ്പിന് മുൻപ് കേസ് പരിഗണിക്കുമോ എന്നു മാത്രമാണ് ഇനി അറിയാനുള്ളത്. 

∙ മാറ്റം 38–ാം തവണ: ഇതുവരെ 38 തവണ വിഷയം സുപ്രീം കോടതി മുൻപിലെത്തി.  38 തവണയും മാറ്റിവച്ചു. അഭിഭാഷകരുടെ തിരക്കു ചൂണ്ടിക്കാട്ടി സിബിഐയും കേസ് നീട്ടിവയ്പിച്ചിട്ടുണ്ട്. അഭിഭാഷകരിൽ ഒരാളുടെ പനി പോലും മാറ്റിവയ്ക്കുന്നതിനു കാരണമായി.

∙ ഇന്നലത്തെ കാരണം: കേസിലെ ഒരു കക്ഷിയുടെ അഡ്വക്കറ്റ്സ് ഓൺ റെക്കോർഡ് (എഒആർ) മാറാൻ സാവകാശം അനുവദിച്ചുകൊണ്ട്. 

English Summary:

SNC Lavalin Case adjourned for the 38th time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com