ADVERTISEMENT

കൊച്ചി ∙ കെ. ഫോൺ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ലോകായുക്തയ്ക്കെതിരെയുള്ള പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിൻവലിച്ചു. എന്നാൽ ലോകായുക്തയുടെ മനോഭാവത്തിലും പരാതി പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലുമുള്ള രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്നും ലോകായുക്ത രൂപീകരണത്തിന്റെ ലക്ഷ്യം നേടിയിട്ടില്ലെന്നും വി.ഡി.സതീശൻ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷകർ ഉൾപ്പെടെയുള്ള പൊതുജനങ്ങളോടു സംവദിക്കുമ്പോൾ ഈ അഭിപ്രായമാണു ലഭിക്കുന്നതെന്നും ഉപഹർജിയിൽ വ്യക്തമാക്കി. ലോകായുക്തയെ സമീപിക്കാമെങ്കിലും ഉത്തരവാദിത്തം നിർവഹിക്കാൻ അശക്തരാണെന്ന് അവർ തെളിയിച്ചിട്ടുണ്ടെന്ന പരാമർശമാണു പിൻവലിച്ചത്.

English Summary:

VD Satheesan withdraws the remarks against Lokayukta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com