ADVERTISEMENT

തിരുവനന്തപുരം∙ പണമടയ്ക്കാത്തതും കേടായ മീറ്റർ മാറ്റിസ്ഥാപിക്കാത്തതുമായ ഉപയോക്താക്കളുടെ വാട്ടർ കണക‍്ഷൻ വിഛേദിക്കേണ്ടി വരുമ്പോൾ നടപടിയെക്കുറിച്ച് 24 മണിക്കൂർ മുൻപ് ഫോണിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ നിർബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സർക്കുലർ. 

കുടിശിക വരുത്തുന്നവരുടെ വാട്ടർ കണക‍്ഷൻ മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷൻ, ഹോട്ടലുടമകൾ എന്നിവർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനു പരാതി നൽകിയിരുന്നു. ചില സ്ഥലങ്ങളിൽ കണക‍‍്ഷൻ വിഛേദിക്കാൻ എത്തുന്ന ജീവനക്കാരെ കയ്യേറ്റം ചെയ്യുന്നതു സംബന്ധിച്ച പരാതികളുമുണ്ടായി. ജലഅതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കൾ കോടതിയെയും സമീപിച്ചിരുന്നു. ഇതെത്തുടർന്നാണ് ജല അതോറിറ്റി എംഡിയുടെ സർക്കുലർ.

English Summary:

Consumers should be given prior message before water connection disconnection, says KWA MD's circular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com