ADVERTISEMENT

കൊച്ചി ∙ ഭാരതീയ കലാസാഹിത്യ സംസ്കാരധാരകളെ പരിപോഷിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായി ബംഗാൾ രാജ്ഭവനിൽ തുടക്കംകുറിച്ച 'മിഷൻ കലാക്രാന്തി' ഏർപ്പെടുത്തിയ ഗവർണേഴ്സ് അവാർഡ് ഫോർ എക്സലൻസ് ഡോ. എം. ലീലാവതിക്ക് ഗവർണർ ഡോ. സി.വി. ആനന്ദബോസ് സമ്മാനിച്ചു. 50,000 രൂപയും കീർത്തിപത്രവും ഫലകവുമുൾപ്പെടുന്ന പുരസ്കാരം എം. ലീലാവതിയുടെ കൊച്ചിയിലെ വസതിയില്‍ എത്തിയാണ് ഗവർണർ സമര്‍പ്പിച്ചത്.

സ്നേഹധനയായ ഒരു അമ്മയുടെ സ്ഥാനത്തു നിന്ന് സമൂഹത്തെ നോക്കിക്കാണുകയും ശിഥിലീകരണപ്രവണതകളെ ചെറുത്ത് സാംസ്കാരിക സമുന്നതിക്ക് ഊർജം പകരുകയും ചെയ്ത ഒറ്റയാൾ പട്ടാളമായിരുന്നു എം. ലീലാവതി എന്ന് ഗവർണർ പറഞ്ഞു. എം. ലീലാവതി ഇത് സ്വീകരിക്കുന്നതിലൂടെ ഈ പുരസ്കാരം ധന്യമാവുകയാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.

കുചേലനെ കാണാൻ കൃഷ്ണൻ എത്തിയ പോലെയാണ് പുരസ്കാരവുമായി ഗവർണർ തന്നെത്തേടിയെത്തിയതെന്ന് എം. ലീലാവതി പ്രതികരിച്ചു. ഈ പ്രായത്തിൽ തനിക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ബഹുമതിയാണിത്. സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ - എം. ലീലാവതി പറഞ്ഞു.

English Summary:

Governor's award for excellence presented to Dr.M. Leelavathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com