യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തി

Mail This Article
×
നെടുങ്കണ്ടം ∙ ഉടുമ്പൻചോലയിൽ യുവതിയെ അയൽവാസി പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയെയാണ് (31) അയൽവാസിയായ ശശി (37) വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷീലയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 3.30ന് ആണു സംഭവം. ഏലത്തോട്ടത്തിൽ വിളവെടുക്കുകയായിരുന്ന ഷീലയെ, ശശി ബലമായി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടുമ്പൻചോല പൊലീസെത്തി വാതിൽ തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്.
English Summary:
Neighbor tried to kill woman in Udumbanchola
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.