ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 85% വരെ വർധന വരുത്തി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഈ മാസം 8 മുതലാണ് പ്രാബല്യം. ലോ ടെൻഷൻ സിംഗിൾ ഫെയ്സ് കണക്‌ഷനു നിലവിലുള്ള 1740 രൂപയും എൽടി ത്രീഫെയ്സ് കണക്‌ഷന് (10 കിലോവാട്ട് വരെ) ഇപ്പോഴുള്ള 4220 രൂപയും താൽക്കാലികമായി 10% വർധിക്കും. എൽടി ത്രീഫെയ്സ് കണക്‌ഷന് 10 മുതൽ 25 വരെ കിലോ വാട്ടിന് 14,420 രൂപയും 25 മുതൽ 50 വരെ കിലോവാട്ടിന് 21,750 രൂപയുമെന്നതും താൽക്കാലികമായി 10% വീതം വർധിക്കും.

Read Also: ക്ഷേമപെൻഷൻ കുടിശിക 4600 കോടി; 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻ‌കാർക്ക് 6 മാസമായി കുടിശിക

കിലോവാട്ടിന്റെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്‌ഷൻ ഫീസ് ഈടാക്കുന്ന പുതിയ രീതി നിലവിൽ വരുമ്പോൾ ഈ 4 വിഭാഗങ്ങളുടെ ഫീസ് വീണ്ടും വർധിക്കും. സാധന വിലയും കൂലിയും വർധിച്ച സാഹചര്യത്തിൽ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് റഗുലേറ്ററി കമ്മിഷനോട് ബോർഡ് ആവശ്യപ്പെട്ടിരുന്നു. പുതിയ നിരക്കുകൾ കമ്മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഫ്ലാറ്റിന് പ്രത്യേക കണക്‌ഷൻ ചാർജ്

നിലവിൽ ഫ്ലാറ്റ് ഉടമകൾക്കു വൈദ്യുതി കണക്‌ഷൻ നൽകുന്നത് കെട്ടിട നിർമാതാക്കളാണ്. എന്നാൽ, ഇനി മുതൽ ഓരോ ഫ്ലാറ്റ് ഉടമയും പുതിയ നിരക്കുകൾക്കു പുറമേ പ്രത്യേക കണക്‌ഷൻ ചാർജായി 300 രൂപ വീതം ബോർഡിൽ അടയ്ക്കണം. 

English Summary:

Upto 85 percentage increase in electricity connection fee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com