ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഇന്ന് പാലുകാച്ചൽ. 10.30 രാവിലെ പൂജയും ചടങ്ങുകളും ആരംഭിക്കും. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഒ.രാജഗോപാൽ, വി. മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങി നേതാക്കളാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്. വിപുലമായ ഉദ്ഘാടന ചടങ്ങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്നീട് നിർവഹിക്കും. 

തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനു സമീപം കേരളീയ വാസ്തുമാതൃകയിലുള്ള കെട്ടിടത്തിന് 5 നിലകളും 2 ഭൂഗർഭ നിലകളും ഉൾപ്പെടെ 60,000 ചതുരശ്ര അടിയാണ് വിസ്തീർണം. 

ആദ്യത്തെ നിലയിലെ തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാൻ കഴിയുന്ന ആഴം കുറഞ്ഞ കുളം. അതിനു നടുവിൽ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ അർധകായ വെങ്കല പ്രതിമ. 

ഹരിത നിർമാണ ചട്ടം പാലിച്ചു നിർമിച്ച കെട്ടിടത്തിൽ 22 കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകളുണ്ട്.

English Summary:

BJP Headquarters house warming ceremony today at Trivandrum

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com