ADVERTISEMENT

തിരുവനന്തപുരം∙ നിബന്ധനകൾ പാലിച്ചില്ലെന്നും സാമ്പത്തിക രീതികൾ മോശമാണെന്നുമുള്ള കാരണത്താൽ സംസ്ഥാനത്തെ 24 നഗരസഭകൾക്ക് കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് ലഭിച്ചില്ല. 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരസഭകളുടെ വികസനത്തിനു നൽകുന്ന കേന്ദ്ര വിഹിതത്തിൽ നിന്ന് 108.81 കോടി രൂപയാണു നഷ്ടപ്പെട്ടത്. 

അടൂർ, തിരുവല്ല, ചേർത്തല, കായംകുളം, ഈരാറ്റുപേട്ട, അങ്കമാലി, ഏലൂർ, തൃക്കാക്കര, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചെർപ്പുളശ്ശേരി, മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ, വളാഞ്ചേരി, ഫറോക്ക്, രാമനാട്ടുകര, മാനന്തവാടി, സുൽത്താൻ ബത്തേരി, ഇരിട്ടി, പാനൂർ, പയ്യന്നൂർ, ശ്രീകണ്ഠാപുരം, കാസ‍ർകോട് എന്നീ നഗരസഭകൾക്കാണ് ഗ്രാന്റ് നഷ്ടമായത്. 

English Summary:

Central conditions not met; 24 Municipalities lost grants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com