സിപിഎം സ്ഥാനാർഥി നിർണയ ചർച്ച 16ന്
Mail This Article
തിരുവനന്തപുരം ∙ 16ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ സിപിഎം സ്ഥാനാർഥി നിർണയം സംബന്ധിച്ചു ചർച്ച നടക്കും. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏറ്റവും അനുകൂല സാഹചര്യത്തിലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇത്തവണത്തെ തിരഞ്ഞെടുപ്പു നിർണായകമാണ്. കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തിയ സമരം ജനപിന്തുണ വർധിക്കാൻ ഇടയാക്കി. മറ്റു പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിച്ചെന്നും നവകേരള സദസ്സിലെ ജനപിന്തുണ സാഹചര്യങ്ങൾ അനുകൂലമായതിന്റെ സൂചനയാണെന്നും വിലയിരുത്തി.
വിഭാഗീയ നീക്കം നടക്കുന്ന സ്ഥലങ്ങളിലും ഘടകകക്ഷികളുമായി തർക്കമുള്ള പ്രദേശങ്ങളിലും ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനമായി.