ADVERTISEMENT

ന്യൂഡൽഹി ∙ 2023 ഒക്ടോബർ–ഡിസംബർ കാലയളവിൽ കേരളത്തിൽ നഗരമേഖലകളിലെ തൊഴിലില്ലായ്മനിരക്കു വർധിച്ചു. ജൂലൈ–സെപ്റ്റംബറിൽ 9.2 ശതമാനമായിരുന്നത് 10.3 ശതമാനമായി ഉയർന്നു. തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ ഹിമാചൽപ്രദേശിലാണ് (12.3%). രണ്ടാമത് കേരളമാണ്. ഏറ്റവും കുറവ് ഹരിയാനയിലാണ് (3.1%). ഏപ്രിൽ–ജൂണിൽ കേരളത്തിലെ നിരക്ക് 10 ശതമാനമായിരുന്നു. ജനുവരി–മാർച്ചിൽ 9.7 ശതമാനവും. 

രാജ്യമാകെ നഗരമേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമാണ്. ജൂലൈ–സെപ്റ്റംബറിൽ ഇത് 6.6 ശതമാനമായിരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ് കണക്ക്. കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിലെ നിരക്ക്: തമിഴ്നാട് (6.7%), കർണാടക (3.6%), ആന്ധ്രപ്രദേശ് (8%). നഗരമേഖല കേന്ദ്രീകരിച്ചുള്ള കണക്കാണ് ഓരോ ത്രൈമാസവും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്. 

കേരളത്തിലെ തൊഴിലില്ലായ്മനിരക്ക്

ബ്രാക്കറ്റിൽ ജൂലൈ–സെപ്റ്റംബറിലെ നിരക്ക്

പുരുഷന്മാർ: 8.1% (6.6) 

സ്ത്രീകൾ: 14.7% (14.8) 

English Summary:

Unemployment increased in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com