ADVERTISEMENT

തിരുവനന്തപുരം∙ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനി ചെലവേറും. കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധി സെസ് പിരിച്ചെടുക്കാൻ നഗരസഭകളെയും കോർപറേഷനുകളെയും പഞ്ചായത്തുകളെയും സർക്കാർ ചുമതലപ്പെടുത്തി. ഇതുവരെ തൊഴിൽ വകുപ്പ് നടത്തിയിരുന്ന സെസ് പിരിവാണ് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറുന്നത്. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് നമ്പർ അനുവദിക്കും മുൻപ് ഇവ പിരിച്ചെടുത്തതായി തദ്ദേശ സെക്രട്ടറിമാർ ഉറപ്പാക്കണം. 

കോർപറേഷനുകളിലും നഗരസഭകളിലും ഇതു ജനുവരി 16 മുതൽ പ്രാബല്യത്തിൽ വന്നു. പഞ്ചായത്തുകൾ വഴിയുള്ള സെസ് പിരിവ് ഏപ്രിലിൽ ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നികുതിയും ലൈസൻസ് ഫീസും അടയ്ക്കാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ കെ സ്മാർട്ടിൽ സെസ് പിരിക്കാനുള്ള മൊഡ്യൂൾ ഉൾപ്പെടുത്താൻ ഇൻഫർമേഷൻ കേരള മിഷനെ ചുമതലപ്പെടുത്തി. പിരിച്ചെടുക്കുന്ന തുകയുടെ 1% കലക്‌ഷൻ ചാർജായി തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കും. അതേസമയം, സെസ് ഇനിയും അടച്ചിട്ടില്ലാത്ത പഴയ കെട്ടിടങ്ങളിൽ നിന്നു തുക പിരിക്കുന്നതു തൊഴിൽ വകുപ്പ് തന്നെ തുടരുമെന്നാണ് അറിയുന്നത്. 

സെസ് 1%; 2022–23ൽ 370 കോടി

വീടുകളും അല്ലാത്തതുമായ എല്ലാ കെട്ടിടങ്ങളുടെയും ആകെ ചെലവിന്റെ 1% തുക സെസ് ഇനത്തിൽ നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കണമെന്നാണു വ്യവസ്ഥ. 10 ലക്ഷം രൂപയിൽ താഴെ നിർമാണച്ചെലവ് വരുന്ന വാസഗൃഹങ്ങൾക്ക് സെസ് ഇല്ല. 2021–22ൽ 285.60 കോടി രൂപയും 2022–23ൽ 370 കോടി രൂപയുമാണു സെസ് പിരിച്ചത്. ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കുടിശികയാണ്. 

English Summary:

Building cess collection through local bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com