ADVERTISEMENT

കോട്ടയം ∙ നിരത്തിലിറക്കാൻ പാടില്ലാത്ത വാഹനങ്ങൾ സംസ്ഥാനത്ത് ഓടുന്നതാണ് അപകടം വർധിക്കാനുള്ള കാരണങ്ങളിൽ പ്രധാനമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി) റിപ്പോർട്ട്. സംസ്ഥാനത്ത് അപകടം വർധിക്കാനുള്ള കാരണം സംബന്ധിച്ചു പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന അപകടങ്ങൾ പരിശോധിച്ചതിൽ 3,097 അപകടങ്ങളും നിരത്തിലിറക്കാൻ നിയമം അനുവദിക്കാത്ത വാഹനങ്ങളുണ്ടാക്കിയതാണെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഫിറ്റ്നസ് ഇല്ലാത്ത 1,089 ട്രാൻസ്പോർട്ട് വാഹനങ്ങൾ അപകടത്തിൽപെട്ടപ്പോൾ റജിസ്ട്രേഷൻ പുതുക്കാത്ത 2,008 സ്വകാര്യ വാഹനങ്ങളും അപകടത്തിൽപെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 229 വാഹനങ്ങൾ അപകടത്തിനു ശേഷം ഫിറ്റ്നസ് പുതുക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

1988ലെ കേന്ദ്ര മോട്ടർ വാഹന നിയമം (സെക്‌ഷൻ 39) അനുസരിച്ചു ശരിയായ റജിസ്ട്രേഷൻ ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നതു നിരോധിച്ചിട്ടുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വാഹനങ്ങൾക്കാണു റജിസ്ട്രേഷൻ നൽകുന്നത്. പുതിയ വാഹനങ്ങൾക്കു 2 വർഷവും 8 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഓരോ വർ‌ഷവും ഫിറ്റ്നസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം. സ്വകാര്യ വാഹനങ്ങൾക്കു 15 വർഷമാണു റജിസ്ട്രേഷൻ കാലാവധി. പിന്നീട് 5 വർഷം കൂടുമ്പോഴാണു റജിസ്ട്രേഷൻ പുതുക്കേണ്ടത്. കേരളത്തിൽ ഒരു വർഷം 40,000ൽ അധികം വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വാഹൻ സൈറ്റിലെ കണക്കനുസരിച്ച് 1.72 കോടി വാഹനങ്ങളാണു കേരളത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

English Summary:

Findings in CAG report: 'Lack of fitness and registration Vehicles cause accidents'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com