ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയുടെ ഈ വർഷത്തെ പ്രഥമ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റും അവയെക്കുറിച്ചുള്ള ചർച്ചകളും നടത്തി അവസാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയച്ചൂടിലേക്കു പോയ അംഗങ്ങൾ സമ്പൂർണ ബജറ്റ് സമ്മേളനം നടക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ വീണ്ടും ഒത്തുചേരും. ഓരോ വർഷവും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണു സഭ സമ്മേളിക്കേണ്ടത്. ഇത്തവണ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 1.18 മിനിറ്റ് കൊണ്ടു നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.

കേരള നിയമസഭയിൽ ഏറ്റവും കുറഞ്ഞ സമയം നയപ്രഖ്യാപന പ്രസംഗം നടത്തിയതിന്റെ റെക്കോർഡ് അദ്ദേഹത്തിനു ലഭിക്കാനിടയാക്കിയതു സർക്കാരുമായുള്ള വിയോജിപ്പുകളായിരുന്നു. 1982 ജനുവരി 29ന് ഗവർണർ ജ്യോതി വെങ്കടാചലം നടത്തിയ 4 മിനിറ്റ് പ്രസംഗത്തെയാണ് ആരിഫ് മുഹമ്മദ് ഖാൻ പിന്നിലാക്കിയത്. ഇത്തവണ 11 ദിവസം നീണ്ട സമ്മേളനത്തിൽ ചട്ടപ്രകാരം നയപ്രഖ്യാപന പ്രസംഗം ചർച്ച ചെയ്യാൻ 3 ദിവസവും ബജറ്റ് ചർച്ച ചെയ്യാൻ 3 ദിവസവും ചെലവഴിച്ചു. ഓർഡിനൻസായി ഇറക്കി കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവ സഭ പാസാക്കി. 

അടിയന്തര പ്രമേയത്തിനു വേണ്ടി 7 നോട്ടിസുകളാണ് സ്പീക്കർക്കു ലഭിച്ചത്. ഇതിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കോൺഗ്രസ് അംഗം റോജി എം.ജോണിന്റെ നോട്ടിസിന്മേൽ മാത്രമേ ചർച്ച നടത്തിയുള്ളൂ. അംഗങ്ങൾ രേഖാമൂലം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്ന ധനവകുപ്പിനെതിരെ സ്പീക്കറുടെ എ.എൻ.ഷംസീറിന്റെ റൂളിങ് ഉണ്ടായി. 

English Summary:

Kerala Assembly session ended with Governor's policy announcement speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com