ADVERTISEMENT

നേതൃത്വം തീരുമാനിച്ചാൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ശൈലജ എംഎൽഎക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വരും. പാർട്ടി എന്തെങ്കിലും മാനദണ്ഡങ്ങൾ കൊണ്ടുവരുമോയെന്നതിനെ ആശ്രയിച്ചിരിക്കും മത്സരകാര്യം. ശൈലജ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്ന സിപിഎം പ്രവർത്തകരുണ്ട്. മത്സരിക്കുകയാണെങ്കിൽ കണ്ണൂരിലോ അതോ വടകരയിലോ എന്ന ചോദ്യവും ഉയരുന്നു. 

ആരോഗ്യമന്ത്രിയെന്ന നിലയിൽ നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങൾ, ജനപ്രീതി, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ വോട്ടർമാർക്കിടയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളാണ് ശൈലജയെ മത്സരിപ്പിച്ചേക്കുമെന്ന തോന്നലുണ്ടാക്കുന്നത്.

വടകരയിൽ വേരോട്ടമുണ്ടാക്കിയ കെ.മുരളീധരനെയും കണ്ണൂരിൽ ആധിപത്യമുണ്ടാക്കിയ കെ.സുധാകരനെയും തോൽപിച്ച് യുഡിഎഫിൽനിന്നു മണ്ഡലം പിടിക്കണമെങ്കിൽ അതിനൊത്ത ആളുകളെ ഇറക്കണമെന്ന ചിന്തയിലാണു സിപിഎം നേതൃത്വം. അതേസമയം, എംഎൽഎയാണ് എന്നതാണ് ശൈലജ മത്സരിച്ചേക്കില്ലെന്നതിനു നിരത്തുന്ന ന്യായങ്ങളിലൊന്ന്. ശൈലജയെ മത്സരരംഗത്ത് ഇറക്കുന്നതിനോട് പാർട്ടിയിൽ എതിരഭിപ്രായം ഉയരുമോയെന്നു സംശയിക്കുന്നവരുമുണ്ട്. 

English Summary:

KK Shailaja said that she will contest if party says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com