ക്ഷേമ പെൻഷൻ: പണമെടുക്കുന്നത് 9.1% പലിശയ്ക്ക്

Mail This Article
തിരുവനന്തപുരം∙ ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു പണമെടുക്കുന്നത് 9.1% പലിശയ്ക്ക്. നേരത്തേ നിശ്ചയിച്ച 8.8% പലിശ ഉയർത്തി സർക്കാർ ഉത്തരവിറക്കി. ഇതോടെ ക്ഷേമപെൻഷൻ വിതരണത്തിന് ഇത് അധികബാധ്യതയാകും. 2000 കോടി രൂപയാണ് പെൻഷൻ കുടിശിക വിതരണം ചെയ്യാൻ കൺസോർഷ്യത്തിൽ നിന്നുമെടുക്കുന്നത്.
8.5% പലിശയ്ക്കാണ് കെഎസ്ആർടിസി പെൻഷനും മറ്റും സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു സർക്കാർ വായ്പയെടുത്തിരുന്നത്. ഇൗ പലിശനിരക്ക് 9.1 ലേക്ക് ഉയർത്തിയാണ് ഇനി സഹകരണബാങ്കുകളുടെ കൺസോർഷ്യം നൽകുക. കെഎസ്ആർടിസി പെൻഷന് മാസം 71കോടി വേണം.
മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന് സഹകരണബാങ്കുകൾ നൽകുന്ന ഉയർന്ന പലിശ 9.5 % ആണ്. ഇതിൽ കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ കഴിയില്ലെന്ന നിലപാടാണ് സഹകരണബാങ്കുകൾ മുന്നോട്ടുവച്ചത്. 10% പലിശയാണ് കെഎസ്ആർടിസി പെൻഷൻ നൽകാൻ കൺസോർഷ്യം ആവശ്യപ്പെട്ടത്.