ADVERTISEMENT

കൊച്ചി∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതി കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോർജിനു (57) വിചാരണക്കോടതി 3 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എം.കെ.ഗണേഷാണു ശിക്ഷ വിധിച്ചത്. ജില്ലയിലെ വിവിധ കോടതികളിലായി സമാന സ്വഭാവമുള്ള 39 കേസുകളിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഡോ എം.എസ്.ആരോമലുണ്ണി ഹാജരായി. എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം സംബന്ധിച്ചു സോബി ജോർജ് നടത്തിയ ആരോപണം മാധ്യമശ്രദ്ധ നേടിയിരുന്നു. പിന്നീട് ഈ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തിയെങ്കിലും മൊഴികൾ തെളിയിക്കാൻ സോബി ജോർജിനു കഴിഞ്ഞില്ല. അപകടസ്ഥലത്തു ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി അതുവഴി കടന്നുപോകുമ്പോൾ കണ്ടതായാണു സോബി ജോർജ് ആരോപിച്ചത്.

English Summary:

Accused Sobi gets three years rigorous imprisonment and five lakh fine on foreign job fraud case

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com