ADVERTISEMENT

കോട്ടയം ∙ ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണു സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചത്. ഒറ്റക്കെട്ടായാണു പാർട്ടിയുടെ തീരുമാനമെന്നു പി.ജെ.ജോസഫ് അറിയിച്ചു.

കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻമന്ത്രിയുമായ കെ.എം. ജോർജിന്റെ മകനാണു ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യമായി സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ച മണ്ഡലമായി കോട്ടയം. കേരള കോൺഗ്രസുകൾ തമ്മിലാണു മത്സരം. സിറ്റിങ് എംപി തോമസ് ചാഴികാടനാണ് എൽഡിഎഫ് സ്ഥാനാർഥി.

English Summary:

Francis George UDF candidate in Kottayam constituency for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com