ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു പകൽ 3–4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ മറ്റു ജില്ലകളെക്കാൾ ചൂട് ഉയർന്നേക്കും. കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയേക്കും.

ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ്. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കു പ്രകാരം ഇന്നലത്തെ ശരാശരി താപനില: പത്തനംതിട്ട: 38.7, മലപ്പുറം: 37.8, കണ്ണൂർ: 37.6, പാലക്കാട്: 37.6, എറണാകുളം: 37.4, തൃശൂർ: 37.1 ഈ മാസം സംസ്ഥാനത്ത് മഴ പ്രതീക്ഷ വേണ്ടെന്നു കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം.

∙നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാനിടയുള്ളതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

∙ നേരിട്ടു വെയിൽ ഏൽക്കരുത്, പകൽ 11 മുതൽ 3 വരെയുള്ള സമയം ഒഴിവാക്കി ജോലി സമയം ക്രമീകരിക്കുക,

∙ വെയിലേറ്റ് ശരീരം ചുവന്നു തടിച്ച് വേദനയും പൊള്ളലുമുണ്ടായാൽ ഡോക്ടറെ കാണുക

∙ ചൂടേറ്റു ജലവും ലവണങ്ങളും നഷ്ടപ്പെട്ടു പേശി വലിവ് അനുഭവപ്പെട്ടാൽ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കുടിച്ച് വിശ്രമിക്കുക

∙ കുട്ടികളെയും വളർത്തു മൃഗങ്ങളെയും വെയിലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തരുത്

∙ ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തു മൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം

∙ സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. പാനീയങ്ങൾ കുടിക്കാൻ നൽകുക.

English Summary:

Kerala in burning heat; Temperature may rise today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com