ADVERTISEMENT

കോഴിക്കോട് ∙ ഉയർന്ന പിഎഫ് പെൻഷൻ പദ്ധതിയിൽ പ്രോ-റേറ്റ വ്യവസ്ഥ നടപ്പാക്കുന്നത് പെൻഷൻ കേസിലെ സുപ്രീം കോടതി വിധിയുടെ ലംഘനവും യുക്തിക്കു നിരക്കാത്തതുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു വഴി പെൻഷൻകാർക്കു വരുന്ന നഷ്ടം ചെറുതല്ല.

ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രം പെൻഷൻ ഫണ്ടിലേക്ക് അടച്ചുപോരുന്നവരുടെ പെൻഷൻ കണക്കാക്കാൻ 2014 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് പ്രോ–റേറ്റ വ്യവസ്ഥ. യഥാർഥ ശമ്പളം എത്ര ഉയർന്നതാണെങ്കിലും 2014 ഓഗസ്റ്റ് 31 വരെയുള്ള സർവീസിന്റെ പെൻഷൻ പരമാവധി 6500 രൂപ ശമ്പളത്തിനും 2014 സെപ്റ്റംബർ ഒന്നിനു ശേഷമുള്ള സർവീസിന്റെ പെൻഷൻ പരമാവധി 15,000 രൂപ ശമ്പളത്തിലും കണക്കാക്കണമെന്നാണ് ഈ വ്യവസ്ഥയിൽ പറയുന്നത്. 

ഇക്കാലയളവുകളിൽ ഈ ശമ്പളപരിധിക്കുള്ള വിഹിതം മാത്രമേ പെൻഷൻ ഫണ്ടിലേക്ക് സ്വീകരിച്ചിട്ടുള്ളു എന്നതാണ് ഇപിഎഫ്ഒ ഇതിനു കാണുന്ന ന്യായം. എന്നാൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ സേവനകാലം മുഴുവൻ പൂർണ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കണം. വിഹിതം അടയ്ക്കുന്നതിൽ 2014 സെപ്റ്റംബറിനു മുൻപ്, അതിനുശേഷം എന്ന വ്യത്യാസമില്ലാതിരിക്കെ പെൻഷൻ മാത്രം രണ്ടായി കണക്കാക്കുന്നത് സാമാന്യനീതിയുടെ നിഷേധമാണ്.

പ്രോ–റേറ്റ പെൻഷൻ കണക്കാക്കുന്ന രീതി (ഇപിഎഫ്ഒ നൽകിയ ഉദാഹരണം)

1996 സെപ്റ്റംബർ ഒന്നിനു സർവീസിൽ ചേർന്ന ഒരാൾ 2023 ഓഗസ്റ്റ് 31നു വിരമിക്കുന്നു. അവസാന 60 മാസത്തെ ശമ്പളശരാശരി 18,000 രൂപയും 2014 സെപ്റ്റംബർ ഒന്നിനു മുൻപുള്ള ഉയർന്ന ശമ്പളം 11,000 രൂപയും ഇതിനു ശേഷമുള്ള ഉയർന്ന ശമ്പളം 19,000 രൂപയുമാണെന്നു വയ്ക്കുക. ഉയർന്ന പെൻഷൻ കണക്കാക്കുന്നവിധം ചുവടെ. ആകെ സർവീസ് ദിനങ്ങളെ 365 കൊണ്ട് ഹരിച്ചാണ് എത്ര വർഷത്തെ സർവീസ് എന്ന് കൃത്യമായി കണക്കാക്കുന്നത്.

പ്രോറേറ്റ മൂലം വന്ന നഷ്ടം

ഇപിഎഫ്ഒ നൽകിയിരിക്കുന്ന ഉദാഹരണത്തിലെ പെൻഷൻ പ്രോ–റേറ്റ പ്രകാരമല്ലാതെ കണക്കാക്കിയാൽ ഇങ്ങനെയിരിക്കും:

2 വർഷം വെയ്റ്റേജ് ഉൾപ്പെടെ ആകെ സർവീസ് 29 വർഷം. ശരാശരി ശമ്പളം 18,000 രൂപ.

പെൻഷൻ = 18,000 X 29/70 = 7457 രൂപ.

പ്രോ–റേറ്റ വ്യവസ്ഥ മൂലമുള്ള നഷ്ടം 2000 രൂപ (7457– 5457).

ശമ്പളപരിധിക്കു മാത്രം വിഹിതം അടയ്ക്കുന്നവർക്കും നഷ്ടം വരുന്നുണ്ട്. യഥാർ‍ഥ പെൻഷൻ 15,000 X 29/70= 6214 രൂപ. നഷ്ടം 2428 രൂപ. (6214–3786)

English Summary:

Provident fund Pension pro rata system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com