ADVERTISEMENT

കൊച്ചി ∙ മലയാള സിനിമകൾ റിലീസ് ചെയ്യുന്നതു 23 മുതൽ നിർത്തിവയ്ക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നു തിയറ്റർ സംഘടനയായ ഫിയോക്. നിലവിൽ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ പ്രദർശനം തുടരുമെന്നും സംഘടന വ്യക്തമാക്കി. 

തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ 42 ദിവസത്തിനു ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥ ചില നിർമാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു റിലീസ് നിർത്തിവയ്ക്കുന്നത്. ഒരു മാസം പോലും തികയും മുൻപേ ചിത്രങ്ങൾ ഒടിടിയിൽ വരുന്നതു തിയറ്റർ വരുമാനത്തെ ബാധിക്കുമെന്നും ഫിയോക് ചൂണ്ടിക്കാട്ടുന്നു. 

റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കുക, റിലീസിന്റെ അടുത്ത രണ്ട് ആഴ്ചകളിൽ ഇത് 50, 40 ശതമാനം വീതമാക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫിയോക് ഉന്നയിച്ചു.

English Summary:

FEUOK will not change the decision to stop release of film

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com