ADVERTISEMENT

കൊച്ചി ∙ ‘വിശ്വാസങ്ങളുടെ അക്രമാസക്തമായ അടിച്ചേൽപ്പിക്കലിൽ അല്ല, ആശയങ്ങളുടെ സമാധാനപരമായ കൈമാറ്റത്തിലാണു ജനാധിപത്യം അഭിവൃദ്ധിപ്പെടുന്നത്. രാഷ്ട്രീയ അതിക്രമം ജനാധിപത്യ തത്വങ്ങളുടെ വേരിനെ നശിപ്പിക്കുന്ന വിഷമാണ്’ എന്ന നൊബേൽ സമ്മാന നേതാവ് അമർത്യ സെന്നിന്റെ വാക്കുകൾ ഉദ്ധരിച്ചാണു ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ 150 പേജുള്ള വിധിന്യായം ഹൈക്കോടതി ആരംഭിക്കുന്നത്.

ഗൂഢാലോചന, സംഭവം, പ്രതികളെ ഒളിപ്പിക്കുക എന്നിങ്ങനെ 3 ഭാഗങ്ങളാക്കിയശേഷം കേസിന്റെ സാരം, വിചാരണക്കോടതിയുടെ കണ്ടെത്തൽ, അപ്പീലിലെ വാദം, ഹൈക്കോടതിയുടെ കണ്ടെത്തൽ എന്നിങ്ങനെ തരംതിരിച്ചാണു വിധിന്യായം.

പ്രതികളെ വിളിച്ചുവരുത്തി വാദം കേൾക്കുന്നത് അപൂർവം

കൊച്ചി ∙ വിചാരണക്കോടതി ജീവപര്യന്തം ഉൾപ്പെടെ ശിക്ഷ വിധിച്ച 9 പ്രതികളെയാണു ശിക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ച വാദം കേൾക്കാൻ 26ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരാക്കേണ്ടത്. ശിക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ചു പ്രതികളെ കോടതിയിൽ വിളിച്ചു വരുത്തി വാദം കേൾക്കുന്നത് അപൂർവമാണ്. 

English Summary:

Political violence is the poison that destroys democracy: Amartya Sen Cited judgment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com