ADVERTISEMENT

വാഗമൺ ∙ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. റെയിൽവേ ജീവനക്കാരൻ ബിഹാർ സ്വദേശി കൃഷ്ണകുമാറിന്റെ ഭാര്യ ദീപ (33) ആണു മരിച്ചത്. കൃഷ്ണകുമാർ (37), മകൻ ബാബിൻ (9) എന്നിവരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വാഗമൺ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെ വളകോട് റോഡിൽ മീൻമുട്ടി പാലത്തിൽ ഇവർ സഞ്ചരിച്ച ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പാലത്തിന്റെ കൈവരി ഇടിച്ചു തകർത്ത ശേഷം ബൈക്ക് 20 അടി താഴ്ചയിലുള്ള ആറ്റിലേക്കു വീണു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെ ജീവനക്കാരനാണു കൃഷ്ണകുമാർ.

English Summary:

Woman died after bike overturned; husband and son injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com