ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഔദ്യോഗിക വസതിയിലേക്ക് വ്യായാമത്തിനായി അത്യാധുനിക ജിം ഉപകരണങ്ങൾ വാങ്ങുന്നു. ട്രെഡ്മിൽ ഉൾപ്പെടെ 3 ഉപകരണങ്ങളാണ് വാങ്ങുന്നത്. ഇവ സ്ഥാപിക്കുന്നതിനായി നിയമസഭാ സെക്രട്ടറി ടെൻഡർ ക്ഷണിച്ചു. ട്രെഡ് മിൽ കൂടാതെ ലെഗ് കേൾ ആൻഡ് ലെഗ് എക്സ്റ്റൻഷൻ, കൊമേഴ്സ്യൽ ക്രോസ് ട്രെയിനർ എന്നിവയാണ് വാങ്ങുന്നത്. ഇവയിൽ ത്രീഡി ഡിസ്പ്ലേ ഉൾപ്പെടെ ആധുനിക സാങ്കേതിക സംവിധാനം ഒരുക്കിയിട്ടുണ്ട്.

സെൻസറും ഇൻ ബിൽറ്റ് സ്പീക്കറും ഉൾപ്പെട്ട ഉപകരണങ്ങൾക്കാണു ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. എന്നാൽ ജിം എന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെന്നും ആകെ 3 ഉപകരണങ്ങൾ മാത്രമാണ് ടെൻഡറിൽ ക്ഷണിച്ചിട്ടുള്ളതെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. സ്പീക്കർക്കു പുറമേ അവിടെയുള്ള ജീവനക്കാർക്കു വേണ്ടിക്കൂടിയാണ് ഇവ വാങ്ങുന്നതെന്നും വ്യക്തമാക്കി.

English Summary:

Buying gym equipments at speaker AN Shamseer residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com