ADVERTISEMENT

കൊച്ചി∙ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) നടത്തിയ ധാതുമണൽ കൊള്ളയിൽ കെഎസ്ഐഡിസിക്കും പങ്കുണ്ടെന്ന് ഷോൺ ജോർജ്. തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് കെഎംഎംഎലിന് അനുമതി നൽകിയത് കുറഞ്ഞ വിലയ്ക്കാണ്. ഇതിനായി കെഎസ്ഐഡിസി ഇടപെട്ടു. 

രാജ്യാന്തര തലത്തിൽ 30,600 രൂപ വിലയുള്ളയിടത്ത് കെഎംഎംഎലിന് മണൽ ഖനനത്തിന് 464 രൂപയ്ക്കാണ് അനുമതി നൽകിയതെന്നും ഷോൺ ആരോപിച്ചു. കെഎസ്ഐഡിസിയിൽ നിന്ന് 2003, 2014, 2018 വർഷങ്ങളിൽ വിരമിച്ച മൂന്നു ഉദ്യോഗസ്ഥർ കൂളിങ് പീരിയഡ് പാലിക്കാതെ സിഎംആർഎലിന്റെ ഡയറക്ടറർ പദവിയിൽ ജോലി ചെയ്തത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.

English Summary:

Shone george said that KSIDC is also involved in Mineral sand looting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com