ADVERTISEMENT

ആലപ്പുഴ ∙ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ ഇ കെവൈസി മസ്റ്ററിങ് മാർച്ച് 18ന് മുൻപ് പൂർത്തിയാക്കണമെന്ന് നിർദേശം. മാർച്ച് 31 വരെ സമയമുണ്ടെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, തീയതി മാറ്റിയതിൽ പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥർക്കു വ്യക്തതയില്ല. കാർഡ് ഉടമകൾ ജീവിച്ചിരിക്കുന്നുവെന്നും മുൻഗണനാ കാർഡിന് (മഞ്ഞ, പിങ്ക് കാർഡുകൾ) അർഹരാണെന്നും ഉറപ്പു വരുത്താനാണ് മസ്റ്ററിങ് ചെയ്യേണ്ടത്.

18ന് മുൻപ് പൂർത്തിയാക്കുന്നതിനായി മാർച്ച് 15, 16, 17 തീയതികളിൽ എല്ലാ താലൂക്കിലും ക്യാംപുകൾ സർക്കുലറിൽ നിർദേശിച്ചു. 17 ഞായറാഴ്ചയാണ്. പരിശീലനം ലഭിച്ച ഐടി കോഓർഡിനേറ്റർമാർ നാളെയും 24നും താലൂക്ക് തലത്തിൽ 5 പേർക്കു വീതം പരിശീലനം നൽകും. ഇവർ മാർച്ച് 1,2, 8,9 തീയതികളിൽ റേഷൻ വ്യാപാരികൾക്കു പരിശീലനം നൽകണം.

English Summary:

Yellow and Pink Ration Card: E-KYC mustering must be completed before March 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com