ADVERTISEMENT

കുളത്തൂപ്പുഴ (കൊല്ലം) ∙ വനാതിർത്തിക്കു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന 2 യുവാക്കൾക്കു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസിൽ നിഥിൻ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദിലിനു (22) നിസ്സാര പരുക്കേറ്റു.

Read Also: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു, ആക്രമിച്ചത് മഴു കൊണ്ട്

ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടിൽ എട്ടംഗ സംഘം ഫുട്ബോൾ കളിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത്  ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. കാട്ടുപോത്തിന്റെ വരവു കണ്ടു യുവാക്കൾ ചിതറി ഒ‌ാടിയെങ്കിലും കാട്ടുപോത്ത് പാഞ്ഞടുത്ത ദിശയിൽ നിന്ന ആദിലിനെ ആക്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു.

ആദിൽ ഒ‌ാടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്. 13 കാട്ടുപോത്തുകളെ കല്ലടയാറിന്റെ തീരപ്രദേശമായ 16 ഏക്കറിലെ വനാതിർത്തികളിൽ ഒരാഴ്ചയായി കണ്ടുതുടങ്ങിയിട്ട്.

English Summary:

Football players attacked by bison at Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com