ADVERTISEMENT

പത്തനംതിട്ട ∙ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് മംഗളൂരുവിലേക്കു നീട്ടാൻ റെയിൽവേ തീരുമാനിച്ചതോടെ തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്പെയർ ട്രെയിൻ ഉപയോഗിച്ച് എറണാകുളം – ബെംഗളൂരു, കോയമ്പത്തൂർ – തിരുവനന്തപുരം വന്ദേഭാരത് സർവീസുകളിൽ ഒന്നിനു സാധ്യത. കാസർകോട് ട്രെയിൻ മംഗളൂരുവിലേക്കു നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്കു മാറും. ഇതോടെ സ്പെയർ റേക്ക് ഇല്ലാതെ സർവീസ് നടത്താൻ കഴിയും. 

Read Also:  കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു, ആക്രമിച്ചത് മഴു കൊണ്ട്; ഹർത്താൽ...

കേരളം ആദ്യം മുതൽ എറണാകുളം–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് ആവശ്യപ്പെടുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി സൗകര്യം ഇല്ലാതിരുന്നതിനാൽ പരിഗണിച്ചിരുന്നില്ല. വന്ദേഭാരത് അറ്റകുറ്റപ്പണിക്ക് ആവശ്യമായ വൈദ്യുതീകരിച്ച പിറ്റ്‌ലൈൻ എറണാകുളത്ത് വൈകാതെ കമ്മിഷൻ ചെയ്യും. ബെംഗളൂരു സർവീസിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഹൈബി ഈഡൻ എംപി റെയിൽവേ മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. പുലർച്ചെ 5ന് ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന തരത്തിൽ ട്രെയിനോടിക്കണമെന്നാണ് ആവശ്യം. 

കോയമ്പത്തൂർ–തിരുവനന്തപുരം വന്ദേഭാരതിനായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠനും കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസനും റെയിൽവേ മന്ത്രിയെ കണ്ടിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പുലർച്ചെ 3ന് ഐലൻഡ് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത പ്രതിദിന ട്രെയിൻ രാവിലെ 8നുള്ള ശബരി എക്സ്പ്രസാണ്. 

English Summary:

Possibility of another Vande Bharat express train service for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com