ADVERTISEMENT

കോട്ടയം ∙ ഇത്തവണ എസ്എസ്എൽസി പരീക്ഷയ്ക്ക് വരയിട്ട ഉത്തരക്കടലാസ്. വിദ്യാർഥിയുടെ പേരും നമ്പറും വിവരങ്ങൾ എഴുതുന്ന മെയിൻ ഷീറ്റ് അടക്കം 8 പുറമുള്ളതാകും ആൻസർ ബുക്‌ലറ്റ്. മുൻപ് മെയിൻ ഷീറ്റിനൊപ്പം ഒരു അഡീഷനൽ ഉത്തരക്കടലാസ് മാത്രമാണുണ്ടായിരുന്നത്. ഇനി മെയിൻ ഷീറ്റിലെ ബുക്‌ലറ്റിൽ 6 പുറത്തിൽ ഉത്തരമെഴുതാം. അഡീഷനൽ ഉത്തരക്കടലാസുകൾ ഇനി ഡബിൾ ഷീറ്റായിരിക്കും. ഇതും വരയിട്ട പേപ്പറുകളാണ്.

ഓരോ പേജിലും 25 വരികളുണ്ട്. സ്ഥലം നഷ്ടപ്പെടുത്താതെ കൂടുതൽ എഴുതാൻ കഴിയുമെന്നതാണ് മെച്ചമെന്നു പരീക്ഷാഭവൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. അതേസമയം കണക്കിനും ശാസ്ത്ര വിഷയങ്ങൾക്കും വരയിട്ട പേപ്പർ നൽകുന്നതു സംബന്ധിച്ച അധ്യാപകരുടെ സംശയത്തിന് അധികൃതർ കൃത്യമായ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ വർഷത്തെ വരയിടാത്ത പേപ്പർ സ്റ്റോക്കുണ്ടെങ്കിൽ അതു നൽകാമെന്നു സ്കൂളുകളെ അറിയിച്ചിട്ടുണ്ട്. മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ.

English Summary:

Lined Answer Sheet for SSLC exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com