വിവരാവകാശ കമ്മിഷണർ നിയമനം: പട്ടിക ഗവർണർ തിരിച്ചയച്ചു
Mail This Article
×
തിരുവനന്തപുരം∙ വിവരാവകാശ കമ്മിഷണർമാരായി നിയമിക്കുന്നതിനു സർക്കാർ ശുപാർശ ചെയ്ത 3 പേരുടെ പട്ടിക ഗവർണർ തിരിച്ചയച്ചു. നടപടിക്രമം പാലിക്കാതെ തിരഞ്ഞെടുപ്പു നടത്തിയെന്നതടക്കമുള്ള പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ടും ചില കേസുകളെ സംബന്ധിച്ച് വിജിലൻസ് നിലപാടു തേടിയുമാണ് ഫയൽ മുഖ്യമന്ത്രിക്കു മടക്കി അയച്ചത്. മൂന്നു പേരുകളാണ് മുഖ്യമന്ത്രി അധ്യക്ഷനായ സമിതി വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്കു ശുപാർശ ചെയ്തിരുന്നത്. മുഖ്യ വിവരാവകാശ കമ്മിഷണറായി മുൻ നിയമ സെക്രട്ടറി വി.ഹരി നായരെ കഴിഞ്ഞ ദിവസം ഗവർണർ നിയമിച്ചിരുന്നു
English Summary:
Appointment of Information Commissioner: List returned by Governor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.