ADVERTISEMENT

പത്തനംതിട്ട ∙ തിരുവനന്തപുരം– മംഗളൂരു പാതയിലെ കുപ്പിക്കഴുത്തായ ഷൊർണൂർ യാഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂരിലേക്കു പുതിയ ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമിക്കാനായി 367.39 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 

ഷൊർണൂർ യാഡിൽനിന്നു പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരി പാതകൾ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത്  ഒഴിവാകും. 

ദക്ഷിണ റെയിൽവേ 2 വർഷം മുൻപു സമർപ്പിച്ച പദ്ധതിക്കാണ് വൈകിയാണെങ്കിലും ജനറൽ മാനേജർ ആർ.എൻ.സിങ്ങിന്റെ ശ്രമഫലമായി അനുമതി ലഭിച്ചത്. ഷൊർണൂർ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷവും നിർമാണത്തിന് 2 വർഷവും വേണ്ടി വരും. 2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത്.

English Summary:

New bridge at Bharathapuzha, Shornur double lane, Projects approved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com