ADVERTISEMENT

കൊച്ചി ∙ ഏകീകൃത കുർബാനയർപ്പണം സംബന്ധിച്ചു മാർപാപ്പയും സിറോ മലബാർ സഭാ സിനഡും ആവർത്തിച്ചു വ്യക്തമാക്കിയ തീരുമാനങ്ങളിൽ നിന്നു പിന്നാക്കം പോകാനാവില്ലെന്നു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി. മേജർ ആർച്ച് ബിഷപ് ആയി ചുമതലയേറ്റ ശേഷം പള്ളികളിൽ വായിക്കാൻ അയച്ച ഇടയ ലേഖനത്തിലാണു മാർ തട്ടിൽ ഇക്കാര്യം വ്യക്തമാക്കിയത്. 

കുർബാന തർക്കവുമായി ബന്ധപ്പെട്ടു എറണാകുളം–അങ്കമാലി അതിരൂപതയിൽ സമാധാനത്തിനു പേപ്പൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൾ വാസിൽ, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ എന്നിവർ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മാർപാപ്പയോടു പൂർണ വിധേയത്വം പുലർത്തിയാണു കത്തോലിക്കാ കൂട്ടായ്മയിൽ നിലനിൽക്കേണ്ടത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

വർഗീയതയ്ക്കും വിഭാഗീയതയ്ക്കും ക്രിസ്തീയ ജീവിതത്തിൽ പ്രസക്തിയില്ലെന്നും മതങ്ങൾ സഹവർത്തിത്വത്തോടെ ജീവിക്കുന്ന നാടിന്റെ നൻമ നഷ്ടമാക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു.

English Summary:

Mar Rapheal Thattil pastoral letter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com