ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി സർചാർജ് മാർച്ചിലും യൂണിറ്റിന് 19 പൈസയായി തുടരും. സർചാർജ് വർധിപ്പിക്കണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം മാർച്ച് 5ന് റഗുലേറ്ററി കമ്മിഷൻ ഹിയറിങ്ങിൽ പരിഗണിക്കും. നിലവിലുള്ള 19 പൈസയിൽ 10 പൈസ വൈദ്യുതി ബോർഡ് സ്വന്തം നിലയിൽ പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചതുമാണ്. സ്വന്തം നിലയിൽ 10 പൈസയിൽ കൂടുതൽ പിരിക്കരുതെന്ന കമ്മിഷന്റെ വിലക്ക് നീക്കണമെന്നും 9 പൈസയെന്നത് വർധിപ്പിക്കണമെന്നുമാണ് ബോർഡിന്റെ ആവശ്യം.

വൈദ്യുതി ബോർഡ് പ്രസരണ രംഗത്ത് നടപ്പാക്കുന്ന പുതിയ പദ്ധതികൾക്ക് അംഗീകാരം ആവശ്യപ്പെട്ടു നൽകിയ അപേക്ഷയിൽ നാളെയും 2022–23 വർഷത്തെ ബോർഡിന്റെ യഥാർഥ വരവുചെലവ് കണക്കുകൾ അംഗീകരിക്കുന്നതു സംബന്ധിച്ച് അടുത്ത മാസം ആറിനും കമ്മിഷൻ ഹിയറിങ് നടത്തും.

English Summary:

Electricity surcharge nineteen paise in March

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com