ബോർഡ് ഓഫ് സ്റ്റഡീസ്: 72 അംഗങ്ങളെ നാമനിർദേശം ചെയ്ത് ഗവർണർ

Mail This Article
തിരുവനന്തപുരം ∙ വിവാദങ്ങൾക്കും നിയമ നടപടികൾക്കും ഒടുവിൽ കണ്ണൂർ സർവകലാശാലയിൽ വിവിധ വിഷയങ്ങളുടെ 72 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. കഴിഞ്ഞ 2 വർഷമായി കണ്ണൂർ സർവകലാശാലയിൽ പഠന ബോർഡുകൾ നിലവിലില്ലായിരുന്നു. ചട്ടപ്രകാരം ഗവർണർ നാമനിർദേശം ചെയ്യേണ്ട ബോർഡ് അംഗങ്ങളെ അന്നത്തെ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നേരിട്ട് നാമനിർദേശം ചെയ്തതാണ് വിവാദമായത്. ഇതു ചോദ്യംചെയ്തു സ്വകാര്യ കോളജ് അധ്യാപകരുടെ പ്രതിപക്ഷ സംഘടന ഹൈക്കോടതിയെ സമീപിക്കുകയും വിസിയുടെ തീരുമാനം കോടതി റദ്ദാക്കുകയുമായിരുന്നു. കോടതി ഉത്തരവനുസരിച്ച് വിസി, ഗവർണർക്ക് ബോർഡ് അംഗങ്ങളായി നിയമിക്കേണ്ടവരുടെ പട്ടിക പിന്നീട് സമർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഈ പട്ടിക തള്ളി. അതിനു ശേഷം മുൻ വിസി കോടതി ഉത്തരവിനെ തുടർന്ന് പുറത്തായി.