എൻഡിഎ സീറ്റ് ചർച്ച ഇന്ന്

Mail This Article
×
തിരുവനന്തപുരം∙ സീറ്റ് വിഭജനകാര്യത്തിൽ എൻഡിഎയിൽ ഉഭയകക്ഷി ചർച്ച ഇന്നു തിരുവനന്തപുരത്തു നടക്കും. ബിജെപി 16 മണ്ഡലങ്ങളിലും ബിഡിജെഎസ് 4 മണ്ഡലങ്ങളിലുമാണു കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണയും ഈ രീതി തുടരണമെന്നാണു നിർദേശം. കോട്ടയം, വയനാട്, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങൾ ബിഡിജെഎസിനു നൽകിയേക്കും.
ബിജെപിയുടെ ആദ്യ ഘട്ട സീറ്റുകളുടെ പ്രഖ്യാപനം 29നോ ഒന്നിനോ നടക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട, തൃശൂർ , കൊല്ലം, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളാകും ആദ്യപട്ടികയിൽ. രണ്ടാം പട്ടിക പ്രഖ്യാപനം മാർച്ച് 10 കഴിയുമെന്നാണു വിവരം.
English Summary:
NDA seat discussion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.