ഒരാൾ നേരത്തേ ബഹിരാകാശത്തെത്തും; കൊണ്ടുപോകുന്നത് നാസ
Mail This Article
×
തിരുവനന്തപുരം ∙ ഗഗൻയാൻ ടീമിലുള്ള മൂന്നു പേർക്കു യുഎസ് ബഹിരാകാശ എജൻസിയായ ‘നാസ’ പരിശീലനം നൽകും. അവരിലൊരാളെ ഗഗൻയാൻ ദൗത്യത്തിനു മുൻപു തന്നെ അവരുടെ ബഹിരാകാശ നിലയമായ ഐഎസ്എസിലേക്കു കൊണ്ടുപോകുകയും ചെയ്യും. ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥാണ് ഇക്കാര്യം അറിയിച്ചത്.
ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി കൂടുതൽ പരിശീലനം ലഭിക്കാനും ഡിസൈൻ കൃത്യമാക്കാനുമാണ് നാസയുടെ സഹകരണത്തോടെയുള്ള ബഹിരാകാശ യാത്ര. സംഘത്തിലൊരാൾ നാസയ്ക്കൊപ്പം ബഹിരാകാശ യാത്ര നടത്തുമ്പോൾ ഗഗൻയാനു വേണ്ടി ഇന്ത്യ തിരഞ്ഞെടുത്തവരുടെ പേരുകൾ രഹസ്യമാക്കി വയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ദൗത്യത്തിന് ഒരു വർഷത്തോളം മുൻപു തന്നെ യാത്രികരുടെ വിവരങ്ങൾ പ്രധാനമന്ത്രി നേരിട്ടു വെളിപ്പെടുത്തിയതെന്നും സോമനാഥ് പറഞ്ഞു.
English Summary:
One will reach space early; Carried by NASA
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.