ADVERTISEMENT

തിരുവനന്തപുരം∙ എൻഡിഎ ഉഭയകക്ഷി ചർച്ച പൂർത്തിയായതായി എൻഡിഎ വൈസ് ചെയർമാൻ പി.കെ.കൃഷ്ണദാസും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. എല്ലാ ഘടകകക്ഷികളും ഉന്നയിച്ച ആവശ്യങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണു തീരുമാനം. നിലവിൽ ബിജെപി 16 സീറ്റിലും ബിഡിജെഎസ് 4 സീറ്റിലും മത്സരിക്കുന്നതിനാണു ധാരണ. എന്നാൽ, 8 പാർട്ടികളുള്ള എൻഡിഎയിൽ 2 പാർട്ടികൾക്കു മാത്രം സീറ്റ് എന്നതിൽ ചിലർ എതിരഭിപ്രായം ഉന്നയിച്ചു.

കോട്ടയം സീറ്റ് വേണമെന്ന് നാഷനലിസ്റ്റ് കേരള കോൺഗ്രസ് (എൻകെസി) അധ്യക്ഷൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. 2004ൽ എൻ‌ഡിഎയിൽ ഉണ്ടായിരുന്ന പി.സി.തോമസ് ജയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇൗ ആവശ്യമുന്നയിച്ചത്. സീറ്റു ചർച്ചകളുടെ കാര്യത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷും ഡൽഹിയിലാണ്. 

ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ആദ്യ യോഗം ഇന്നു നടക്കും. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ പങ്കെടുക്കും. ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഇന്നു പുറത്തുവിടുമെന്നാണു വിവരം. നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കൾ ആദ്യ പട്ടികയിലുണ്ടാകുമെന്നു സൂചനയുണ്ട്. ഇന്നലെ നഡ്ഡയുടെ അധ്യക്ഷതയിൽ 8 സംസ്ഥാനങ്ങളിലെ കോർ ഗ്രൂപ്പ് അംഗങ്ങളുടെ ചർച്ച നടന്നു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ജാർഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ കാര്യമാണു ചർച്ചചെയ്തത്.

English Summary:

BJP in sixteen seats and four for BDJS in loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com