ADVERTISEMENT

തിരുവനന്തപുരം ∙ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം പണിമുടക്കിയതോടെ സംസ്ഥാനത്താകെ ഇന്നലെ ഉച്ച തിരിഞ്ഞ് പലയിടത്തും റേഷൻ വിതരണം മുടങ്ങി. ആയിരത്തിൽപരം കാർഡ് ഉടമകൾ റേഷൻ വാങ്ങാതെ മടങ്ങി. മുൻഗണനാ റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ്ങിന്റെ ഭാഗമായി ഇ പോസുമായി ബന്ധപ്പെട്ട സെർവറിന്റെ ശേഷിയിലും ഏറെ ഇടപാടുകൾ വന്നതോടെയാണു സംവിധാനം തകരാറിലായത്. മാസാവസാനത്തെ തിരക്കു പരിഗണിച്ച് ഇന്നലെയും ഇന്നും മസ്റ്ററിങ് നടത്തേണ്ടതില്ലെന്ന് റേഷൻ വ്യാപാരികൾക്കു ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശം നൽകിയിരുന്നു.

English Summary:

Epos system complaint, ration distribution stopped at many places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com